കൽപറ്റ: കുട്ടികളെ സ്കൂളുകളിലേക്കാകര്ഷിക്കാൻ പുതുകാല തന്ത്രങ്ങൾ ജില്ലയിലെ പല സ്കൂളുകളും പയറ്റുമ്പോൾ വ്യത്യസ്തമായ സന്ദേശവുമായി പടിഞ്ഞാറത്തറ എൽ.പി സ്കൂൾ. ട്രോളുകളും സിനിമ പോസ്റ്ററുകളും താരങ്ങളുടെ ഡയലോഗുകളും കൊണ്ട് മറ്റ് സ്കൂളുകൾ കളംനിറഞ്ഞപ്പോള്‍ പടിഞ്ഞാറത്തറ എല്‍.പി സ്കൂള്‍ അധ്യാപകര്‍ തങ്ങളുടെ സ്കൂളില്‍ തന്നെ പഠിക്കുന്ന അവരുടെ കുട്ടികളോടൊപ്പമുളള ഫോട്ടോ പങ്കുവെച്ചാണ് മാതൃക തീർക്കുന്നത്.
‘ഞങ്ങളും മക്കളും നമ്മുടെ സ്കൂളിലുണ്ട്, നിങ്ങളും വരണേ...'' എന്ന സന്ദേശം രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുത്തിരിക്കുകയാണ്. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മക്കളെ പൊതുവിദ്യാലയങ്ങളില്‍ അയക്കാന്‍ മടി കാണിക്കുന്നു എന്ന ആരോപണം പല കോണില്‍ നിന്നും ഉയര്‍ന്നുവരുന്ന സമയത്താണ് മാതൃകാരീതി പിന്തുടരുന്നതും അത് ഉയര്‍ത്തിപ്പിടിക്കുന്നതും.
വിദ്യാഭ്യാസ മേഖലയിലുളളവരും പൊതുപ്രവര്‍ത്തകരുമെല്ലാം ഇതിന് കൈയടിയുമായി രംഗത്തുണ്ട്. സ്കൂളിലെ അധ്യാപകരായ ഷെമീര്‍, മുഹമ്മദ് ഷെരീഫ്, അശ്വതി, രാധിക എന്നിവരാണ് പോസ്റ്ററില്‍ തങ്ങളുടെ കുട്ടികളോടൊപ്പമുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.