പി.​എ​സ്. സ​നു

സനുവിന്റെ കണ്ണീരോർമകളിൽ തൊണ്ടർനാട് എം.ടി.ഡി.എം സ്കൂൾ അവാർഡ് ഏറ്റുവാങ്ങി

കൽപറ്റ: ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡ് എം.ടി.ഡി.എം ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്. സനുവിന് വേണ്ടി തൊണ്ടർനാട് എം.ടി.ഡി.എം സ്കൂൾ ഏറ്റുവാങ്ങി. ഇതോടൊപ്പം ജില്ലയിലെ മികച്ച എൻ.എസ്.എസ് വളന്റിയർക്കുള്ള അവാർഡ് ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറിനും ലഭിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ. ആൻറണി രാജു അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞവർഷം ജൂൺ 28നാണ് ഹൃദയാഘാതം മൂലം സനു മരിച്ചത്.

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സനു തൊണ്ടർനാട്ടിലെ വിദ്യാർഥികൾക്കും, സഹപ്രവർത്തകർക്കും, നാട്ടുകാർക്കുമിടയിൽ നിറ സാന്നിധ്യമായിരുന്നു. 2020-21 കാലഘട്ടത്തിൽ ജില്ലയിലെ മികച്ച സ്കൂൾ കൃഷിയിടത്തിനുള്ള അവാർഡ്, നിർധന വിദ്യാർഥികൾക്കുള്ള ഭവനനിർമാണം, വയോജനങ്ങൾക്ക് ഭക്ഷണപ്പൊതി, പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനനോപകരണ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

ചീരാൽ മുണ്ടക്കൊല്ലി പഴയിടത്ത് സോമശേഖരൻ- മല്ലിക ദമ്പതികളുടെ മകനാണ്. ഭാര്യ: വിദ്യ. മകൾ: സാൻവിക.

Tags:    
News Summary - Thondarnad MTDM School recieved NSS Award in memmory of Sanu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.