കൽപറ്റ: വയനാടിന്റെ മഞ്ഞും തണുപ്പും മഴയും ആവേശമാക്കി മഡ് ഫെസ്റ്റ് സീസൺ രണ്ടിന് ശനിയാഴ്ച തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ മഡ് മഹോത്സവം അരങ്ങേറുന്നത്. ശനിയാഴ്ച രാവിലെ ഏഴിന് മണ്‍സൂണ്‍ മിനി മാരത്തണ്‍ പനമരം മുതല്‍ മാനന്തവാടി വരെ നടക്കും. താലൂക്ക്, ജില്ല, സംസ്ഥാന തല മഡ് ഫുട്ബാള്‍, ജില്ലതല മഡ് വടംവലി, സംസ്ഥാനതല കയാക്കിങ്, ജില്ലതല മഡ് വോളിബാള്‍, ജില്ലതല മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ചഗുസ്തി, മണ്‍സൂണ്‍ ട്രക്കിങ് തുടങ്ങിയവയാണ് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ജൂലൈ 14വരെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ മഡ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടക്കുക.
മത്സരങ്ങള്‍, വേദികള്‍
• ജൂലൈ 7, 8: മാനന്തവാടി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം, ജില്ല തല മഡ് വോളിബോള്‍ മത്സരം -മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍.
• ജൂലൈ 9: സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം -നൂല്‍പ്പുഴ കല്ലൂര്‍.
• ജൂലൈ 10: സംസ്ഥാനതല കയാക്കിങ് (ഡബിള്‍) മത്സരം -കര്‍ലാട് തടാകം.
• ജൂലൈ 11 മുതല്‍ 14 വരെ: വൈത്തിരി താലൂക്ക്, ജില്ല, സംസ്ഥാനതല മഡ് ഫുട്ബോള്‍ മത്സരം, മഡ് വടംവലി, മഡ് കബഡി, മട് പഞ്ചഗുസ്തി മത്സരങ്ങള്‍ -കാക്കവയല്‍ മഡ് സ്റ്റേഡിയം.
• ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി ജൂലൈ 12ന് കാക്കവയലില്‍ മഡ് ഫുട്ബാള്‍ മത്സരവും നടക്കും. ജൂലൈ 14ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍ നിന്നു യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തുന്ന ടീമുകളും പങ്കെടുക്കും.
• ജൂലൈ 14ന് കാക്കവയലില്‍ മഡ് വടംവലി, മഡ് കബഡി, പഞ്ചഗുസ്തി (ഓപ്പണ്‍ കാറ്റഗറി) മത്സരവും നടക്കും.
താലൂക്ക്തല മഡ് ഫുട്ബാള്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ജില്ലതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കും.
• ജില്ലതല വിജയികള്‍ക്ക് കാഷ് അവാര്‍ഡ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.