ലക്കിടിയിൽ വാഹനാപകടം: യുവാവ് മരിച്ചു

വൈത്തിരി: ലക്കിടി ഓറിയെന്റൽ കോളേജിന് സമീപം ദേശീയ പാതയിൽ ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്ത യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൽപ്പറ്റ ഗുഡലായിക്കുന്നു തയ്യിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (20) ആണ് മരണപ്പെട്ടത്.

വൈകിട്ട് എട്ടേകാലിനാണ് അപകടം നടന്നത്. ബൈക്കിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഹർഷാലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. 

Tags:    
News Summary - Young man dies in road mishap in Lakkidi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.