കൽപറ്റ: കുറുക്കൻമൂലയിൽ നാട്ടിലിറങ്ങി സ്വൈരജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജനരോഷം വർധിക്കുകയാണ്. കടുവയെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് സജീവമായി നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല.
വന്യജീവി ആക്രമണം മൂലം വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നവർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. ഇത് വർധിപ്പിക്കണം.
കടുവയെ എത്രയും വേഗം പിടികൂടി അനുയോജ്യമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.