ഹാ​ൻ​സു​മാ​യി പി​ടി​യി​ലാ​യ​വ​ർ

20,000 പാക്കറ്റ് ഹാൻസ് പിടികൂടി

മാ​ന​ന്ത​വാ​ടി: ബാ​വ​ലി ചെ​ക്ക്​​​പോ​സ്​​റ്റി​ൽ 20,000 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. മി​നി​ലോ​റി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് മൈ​സൂ​രു​വി​ൽ​നി​ന്ന്​ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ചെ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ ഷി​ഹാ​ബ് (27), സ​ഹാ​യി നീ​ര​ജ് (23) എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു.വ​യ​നാ​ട് എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സും ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്പോ​സ്​​റ്റ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

വി​പ​ണി​യി​ൽ 30 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​കെ. സു​നി​ൽ, പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ജെ. സ​ന്തോ​ഷ്, കെ. ​ര​മേ​ഷ്, പി.​എ​സ്. വി​നീ​ഷ്, സി.​ഇ.​ഒ​മാ​രാ​യ വി​ജേ​ഷ് കു​മാ​ർ, ച​ന്ദ്ര​ൻ, ഡ്രൈ​വ​ർ ജോ​യി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​നെ​ല്ലി പൊ​ലീ​സി​ന് കൈ​മാ​റി​യ പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.