മാനന്തവാടി: നാട്ടിൽ കലാപത്തിന് വഴിവെക്കുന്ന തരത്തിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുനെല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ശശികുമാറിന്റെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്. അച്ഛൻ പോയാൽ മകൻ, ഭർത്താവ് പോയാൽ ഭാര്യ, ഏട്ടൻ പോയാൽ അനിയത്തി എന്ന പേരിലുള്ള പോസ്റ്ററാണ് അപ്പപ്പാറയിൽ സ്ഥാപിച്ച യു.ഡി.എഫ് പോസ്റ്ററിൽ പതിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സ്പർധ വളർത്തുകയും അതുവഴി കലാപം ലക്ഷ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റർ പതിച്ചതെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തത്. പോസ്റ്റർ പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്നിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. ഇതിൽ രണ്ടെണ്ണം പതിച്ചവരും ഒരെണ്ണം പൊലീസും നീക്കം ചെയ്തു.
അതേസമയം, പോസ്റ്ററിന് പിന്നിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോസ്റ്റർ പതിക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എമ്മിന്റെ സമ്മർദം മൂലമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.