26 പവൻ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: ചാവക്കാട് സ്വദേശി പിടിയിൽ

മാനന്തവാടി: മൂന്നുവർഷം മുമ്പ് തൃശൂർ ചാവക്കാട് എസ്.ബി.ഐ ബാങ്കിൽ 26 പവൻ മുക്കുപണ്ടം പണയംവെച്ച് നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടിൽനിന്ന് പിടികൂടി. ചാവക്കാട് കടപ്പുറം മട്ടുമേൽ കായക്കോൽ വീട്ടിൽ മുജീബ്റഹ്മാൻ (36) ആണ് തരുവണ ആറുവാളിനടുത്ത പുഴക്കൽപീടികയിൽനിന്ന് പിടികൂടിയത്. ബാങ്കിൽ വെച്ച പണയവസ്തു തിരികെയെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഇയാൾ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂർ അസി. കമീഷണർ കെ.ജി. സുരേഷിന് വിവരം ലഭിച്ചു. തുടർന്ന് ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ, സബ് ഇൻസ്പെക്ടറായ കെ.വി. വിജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ പി. കണ്ണൻ, പ്രഭാത്, രജനി പ്രശോഭ എന്നിവർ വയനാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആറു വാൾ കേന്ദ്രീകരിച്ച് മരംമുറി ഉൾപ്പെടെയുള്ള ജോലികൾ ചെയ്തുവരുകയായിരുന്നു. പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി റിമൻഡ് ചെയ്തു. 

Tags:    
News Summary - 26 Pavan imitation fraud: Chavakkad native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.