മാനന്തവാടി: സ്വർണ നിക്ഷേപ തട്ടിപ്പിന് പിന്നാലെ തൊണ്ടർനാട് കേന്ദ്രീകരിച്ച് വൻ വായ്പ തട്ടിപ്പ്. 73,60,000 രൂപ തട്ടിയെന്ന ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് എടുത്തു. സുൽത്താൻ ബത്തേരി സ്വദേശിനി റിജിന (42), മീനങ്ങാടി സ്വദേശി മനു (45), ഭാര്യ ബിന്ദു (40) എന്നിവർക്കെതിരെയാണ് തൊണ്ടർനാട് പൊലീസ് കേസെടുത്തത്.
കോറോം കാഞ്ഞിരങ്ങാട് പുതുശ്ശേരി കണ്ണന്താനത്ത് ബിജി ജോസിന്റെ നടപടി. ഇവരിൽ നിന്ന് 2022 ജൂലായ് 14ന് മൂന്ന് ലക്ഷം രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് 32,000 രൂപ കൈക്കലാക്കിയെന്നാണ് പരാതി. കൂടാതെ, ബിജിയുടെ സഹായത്തോടെ 230 ഓളം പേരിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിൽ 11 പേർക്ക് ഒമ്പത് ലക്ഷം രൂപ വായ്പ നൽകി. ബാക്കി 54,60000 രൂപ തട്ടിച്ചുവെന്നാണ് പരാതി.
പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. കാര്യമായ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് സൂചന. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതായി സൂചനയുണ്ട്. യുവതിയുടെ പരാതിയിൽ ദുരൂഹത ഉള്ളതായാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.