മാനന്തവാടി: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 25 വർഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനസ് വരിക്കോടനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി.
തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ക്രൂരകൃത്യം ചെയ്തത്. തുടർന്ന് കുട്ടി കൗൺസലിങ്ങിനിടെ അധ്യാപികയോട് കാര്യം പറയുകയും പൊലീസ് പോക്സോ പ്രകാരം പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ മാനന്തവാടി സി.ഐ പി.കെ. മണിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ സി.ആർ. അനിൽ കുമാറായിരുന്നു.
അതിജീവിതക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.