മാനന്തവാടി: കൃഷിയിറക്കാൻ വൈകിയതിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ മുങ്ങിയ നെൽകൃഷി കൊയ്തെടുത്ത് കർഷകക്കൂട്ടായ്മ. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ പാടശേഖര സമിതിക്ക് കീഴിൽ കക്കടവിലെ അഞ്ച് കർഷകരാണ് കണ്ണീർക്കയത്തിലായത്.
നഞ്ചകൃഷി വൈകിയതാണ് പുഞ്ചകൃഷി വൈകാൻ കാരണമായത്. മഴ ചെറുതായി മാറിനിന്നതോടെ കൊയ്ത്തുയന്ത്രം എത്തിച്ച് നെല്ല് കൊയ്ത് എടുക്കുകയായിരുന്നു.
പ്രദേശത്തെ കർഷകരായ കരിന്തോളിൽ തോമസ്, പേര്യ കോട്ടിൽ സിനോജ്, വെണ്ടർ മാലിയിൽ ബേബി, തരി പോട്ടുമ്മൽ രാജീവൻ, സജീവൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്ത് പൊന്നി നെൽവിത്താണ് വിതച്ചത്. വിതച്ചത് കൊയ്യാൻ കഴിയാത്ത ഈ കർഷകരുടെ ദുരിതം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.