തോ​ൽ​പ്പെ​ട്ടി​യി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ന്നു

തോൽപ്പെട്ടിയിൽ രാജവെമ്പാലയെ പിടികൂടി

മാനന്തവാടി: കേരള -കർണാടക അതിർത്തിയായ തോൽപ്പെട്ടി പീവീസ് പ്ലാന്റേഷനിൽനിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. തോട്ടത്തിൽ കാടുതെളിക്കുന്നതിനിടെ പാമ്പിനെ കണ്ട് തൊഴിലാളികൾ, തിരുനെല്ലി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ഗഫൂറിനെ വിവരമറിയിക്കുകയായിരുന്നു.

വനപാലകരുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടാൻ വിദഗ്ധ പരിശീലനം നേടിയ സുജിത്ത് വയനാട് എത്തി പിടികൂടുകയായിരുന്നു. പിടികൂടിയ രാജവെമ്പാലയെ വനമേഖലയിൽ തുറന്നുവിട്ടു. 4.5 മീറ്ററോളം നീളവും 12 കിലോയിലേറെ ഭാരവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. 

Tags:    
News Summary - A king cobra was caught in tholpetty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.