മാനന്തവാടി: വയനാട് മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് വാങ്ങാൻ 2022ൽ രാഹുൽ ഗാന്ധി എം.പിയുടെ ഫണ്ടിൽനിന്ന് പണമനുവദിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ ആംബുലൻസ് വാങ്ങാതെ ഉരുണ്ടു കളിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ആംബുലൻസ് വാങ്ങാൻ ഭരണാനുമതി ലഭിച്ചു.
തിങ്കളാഴ്ച രാവിലെ പതിനൊന്നിന് കോൺഗ്രസ് റെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. വി.പി രാജേഷിനെ ഉപരോധിച്ചത്. സൂപ്രണ്ട് ഓഫിസിൽ നിന്നുള്ള ഫയലുകൾ നിശ്ചിത സമയത്തിനകം തന്നെ അയച്ചതായി സൂപ്രണ്ട് സമരക്കാരെ ബോധ്യപ്പെടുത്തി. ഇതിനെ തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി. അനിൽകുമാറിനെ സൂപ്രണ്ട് ഓഫിസിലേക്ക് വിളിച്ചു വരുത്തി. ജില്ല പ്ലാനിങ് ഓഫിസർക്കുള്ള കത്ത് തയാറാക്കി മെയിൽ ചെയ്യിപ്പിക്കുകയും കോപ്പി വാങ്ങുകയും ചെയ്ത ശേഷം ഉച്ചക്ക് ഒരു മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
കത്ത് കിട്ടിയതിന് പിന്നാലെ വൈകീട്ടോടെ പ്ലാനിങ് ഓഫിസർ ആർ. മണിലാൽ ഭരണാനുമതി നൽകി. എം.പി. മെഡിക്കൽ കോളജിനാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അക്കാദമിക് ചുമതല മാത്രമേ ഉള്ളൂ എന്ന് പ്രിൻസിപ്പൽ നിലപാട് സ്വീകരിച്ചതോടെയാണ് ആംബുലൻസ് വാങ്ങുന്നത് അനിശ്ചിതത്വത്തിലായത്. സമരത്തിന് നേതാക്കളായ എം. നിഷാന്ത്, പി. വി. ജോർജ്, എം. ജി. ബിജു, സുനിൽ ആലിക്കൽ, ഷിബു ജോർജ്, സതീശൻ, പുളിമൂട് കുന്ന്, മീനാക്ഷി രാമൻ എന്നിവർ നേതൃത്വം നൽകി. എസ്. ഐമാരായ ബി.ടി. സനൽ കുമാർ, മിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.