മാനന്തവാടി: മൃഗവേട്ടക്കായി സ്ഥാപിച്ച കെണിയിൽ കരടി കുടുങ്ങി. ചൊവ്വാഴ്ച രാവിലെയാണ് തോൽപെട്ടി വന്യജീവി സങ്കേതത്തിൽപെട്ട ബാവലി കക്കേരിയിൽ കരടിയെ കണ്ടത്. റോഡരികിൽനിന്ന് 250 മീറ്ററോളം ദൂെര ഉൾവനത്തിലാണ് ഒരു വയസ്സോളമുള്ള കരടി കുടുങ്ങിയത്.
വിവരമറിഞ്ഞ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, ബേഗൂർ റേഞ്ചർ കെ. രാകേഷ്, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വനപാലകരും സ്ഥലത്തെത്തി സുരക്ഷ ഒരുക്കി.
ആർ.ആർ.ടി ഡോ. അജീഷിെൻറ നേതൃത്വത്തിൽ ചികിത്സ നൽകി വനത്തിലേക്കുതന്നെ വിട്ടു. കഴുത്തിലാണ് കുരുക്ക് മുറുകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബേഗൂർ റേഞ്ചർ രാകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.