മാനന്തവാടി: ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, തരുവണയില്‍ പന്തയപ്പോര്. ഇടതു -വലത് മുന്നണി പ്രവര്‍ത്തകരും അനുഭാവികളുമാണ് ജയപരാജയങ്ങള്‍ പ്രവചിച്ചുകൊണ്ട് പതിനായിരക്കണക്കിന് രൂപ പന്തയത്തിലേര്പ്പെട്ടിരിക്കുന്നത്. തരുവണയിലെ ഇടത് സ്ഥാനാര്‍ഥിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പന്തയങ്ങള്‍ നടന്നിരിക്കുന്നത്. എല്ലാ കാലത്തും മുസ്ലിം ലീഗിെൻറ കുത്തക സീറ്റായി നിലനിര്‍ത്തിപ്പോരുന്ന തരുവണ വാര്‍ഡില്‍ ഇത്തവണ സി.പി.എം ചുവപ്പ് കൊടിപറത്തുമെന്നാണ് പന്തയക്കാര്‍ അവകാശപ്പെടുന്നത്.
ജയിക്കുമെന്നതിന് പുറമെ ഭൂരിപക്ഷം വോട്ടുകളുടെ എണ്ണത്തിലും പന്തയം നടത്തിയവരുണ്ട്. പതിനായിരം, അമ്പതിനായിരം മുതല്‍ ഒരു ലക്ഷംവരെ പന്തയം നടന്നതായാണ് വിവരം.
വെള്ളമുണ്ട പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം മാറുമെന്ന കാര്യത്തിലും പന്തയം വെച്ചവരുണ്ട്. തരുവണയില്‍ സി.പി.എമ്മിലെ വൈശ്യന് സീനത്തും ലീഗിലെ ബീപാത്തു ടീച്ചറും എസ്.ഡി.പി.ഐയിലെ സെറീനയുമാണ് മത്സരത്തിനുണ്ടായിരുന്നത്.
ഇതില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. രേഖകളില്ലാത്ത പന്തയമായതിനാൽ പൊലീസിന് ഇടപെടാനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.