മാനന്തവാടി: സബ് രജിസ്ട്രാർ ഓഫിസിലേക്ക് കയറാൻ താൽക്കാലികമായി നിർമിച്ച ഗോവണി അധികൃതർ അടച്ചു. ഗോവണിയുടെ ബലക്ഷയമാണ് അടക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. രജിസ്ട്രാർ ഓഫിസിലെത്തുന്ന സാധാരണക്കാരും ആധാരം എഴുത്തുകാരും ഇതോടെ വലയുകയാണ്.
വഴിയടച്ചതോടെ മുക്കാൽ കിലോമീറ്റർ ചുറ്റി മെഡിക്കൽ കോളജ് ആശുപത്രി റോഡുവഴി വേണം ആളുകൾക്ക് ഓഫിസിലെത്താൻ. മെഡിക്കൽ കോളജ് കെട്ടിടം പണി നടക്കുന്നതിനാൽ അതുവഴിയുള്ള യാത്രയും ശ്രമകരമാണ്. ഒരു വർഷത്തോളം ഓഫിസിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച ഗോവണി ബലപ്പെടുത്തിയോ പകരം മറ്റൊന്ന് സ്ഥാപിച്ചോ ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.
രജിസ്ട്രാർ ഓഫിസിന് മുന്നിലെ റോഡിലെ വാഹന പാർക്കിങ്ങും ഓഫിസിലേക്കുള്ള വഴിയടച്ചതുമെല്ലാം സാധാരണക്കാർക്ക് ഓഫിസിലെത്താൻ ഇരട്ടി ദുരിതം സമ്മാനിക്കുകയുമാണ്. അധികൃതർ മുൻകൈയെടുത്ത് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.