മാനന്തവാടി: നായാട്ടിനിടെ കള്ളത്തോക്കുമായി സഹോദരങ്ങളായ യുവാക്കളെ വനംവകുപ്പ് പിടികൂടി. തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ ടി.ആർ. മോഹനൻ (34), ടി.ആർ. ശേഖരൻ (31) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ കൈതക്കൊല്ലിയിൽവെച്ചാണ് ഇരുവരും അറസ്റ്റിലായത്. ഇവരിൽനിന്ന് നായാട്ടിനുപയോഗിച്ച ഒരു കള്ളത്തോക്ക് പിടികൂടി. ബേഗൂർ റേഞ്ച് ഓഫിസർ കെ. രാഗേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി. ഷാജു ജോസ്, വനപാലകരായ കെ. സുരേഷ് ബാബു, പി.വി. ശ്രീധരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. ചന്ദ്രൻ, ജി.എസ്. നന്ദഗോപാൽ, എൻ.എം. അഖിലേഷ്, സി. വിപുൽ, എ.പി. റുബീന, കെ.എ. ശ്രീന തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.