മാനന്തവാടി: ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തിൽനിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മകനെ കുടുക്കാനായി പിതാവ് ഒരുക്കിയ കെണിയായിരുന്നു സംഭവമെന്നാണ് തെളിഞ്ഞത്.
സംഭവത്തിൽ കടയുടമയായ യുവാവിനെ കുടുക്കാനായി കടയിൽ കഞ്ചാവ് കൊണ്ടുവെച്ച സംഘത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ ജിൻസ് വർഗീസ് അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികളായ ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ അബൂബക്കർ, ഔത എന്ന അബ്ദുല്ല, കർണാടക സ്വദേശിയായ ഒരാൾ എന്നിവരെ പിടികൂടാനുണ്ട്. കടയുടമയായ നൗഫലിന്റെ പിതാവായ അബൂബക്കർ മകനോടുള്ള വൈരാഗ്യം മൂലം കഞ്ചാവ് കേസിൽ കുടുക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം രഹസ്യമായി 2.095 കിലോഗ്രാം കഞ്ചാവ് കടയിൽ കൊണ്ട് വെച്ച ശേഷം എക്സൈസിന് രഹസ്യവിവരം നൽകിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ കഞ്ചാവ് കണ്ടെടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. നടപടിക്രമങ്ങളുടെ ഭാഗമായി കടയുടമ നൗഫലിനെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.