മാനന്തവാടി: രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയെ കേന്ദ്ര ഭരണകൂടം ശാപമായാണ് കാണുന്നതെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുഞ്ഞോം സാജോ ജര്‍മന്‍ ലാംഗ്വേജ് അക്കാദമിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവർ. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ഉയര്‍ന്ന ജനസംഖ്യ ശക്തിയാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിയാനും അതിനൊത്ത് പ്രവര്‍ത്തിക്കാനും കേന്ദ്ര ഭരണം കൈയാളുന്നവര്‍ക്കു കഴിയുന്നില്ലെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.
രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറവാണെന്നും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവിതം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വിദേശത്ത് പോകാനുള്ള തയാറെടുപ്പെന്ന് അവര്‍ വ്യക്തമാക്കി. തൊഴില്‍ മേഖലകളുടെ ശക്തീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വീഴ്ച തൊഴില്‍ സാധ്യതകള്‍ കുറക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വി.കെ. ശശിധരന്, മണ്ഡലം സെക്രട്ടറി ശോഭ രാജന്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എ.എന്‍. പ്രഭാകരന്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.