മാനന്തവാടി: വായ്പയെടുത്ത് നൽകിയ തുക ബാങ്കിലടക്കാതെ ബാങ്ക് മാനേജർ കബളിപ്പിച്ചതായി പരാതി. മുമ്പ് ജില്ല ബാങ്കും ഇപ്പോൾ കേരള ബാങ്കുമായ മാനന്തവാടി ശാഖയിലെ മാനേജറായിരുന്ന ജോഷിയാണ് തന്നെ പറ്റിച്ചതെന്ന് മക്കിമല സ്വദേശിയായ ജോസഫ് കപ്പലുമാക്കാൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജോസഫ് 2017ൽ ബാങ്കിൽനിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ഭാര്യയുടെ പേരിലുള്ള സ്ഥലം ഈടായി നൽകി കൂട്ടുകാരെൻറ ഭാര്യയുടെ പേരിൽ മൂന്നു ലക്ഷം രൂപ വായ്പയെടുത്ത് ബാങ്ക് മാനേജർക്കും കൂട്ടുകാരനുമായി നൽകി. മൂന്നു ലക്ഷം രൂപ അടച്ചുകൊള്ളുമെന്ന ഉറപ്പിന്മേലാണ് വായ്പ പണം ബാങ്ക് മാനേജർക്ക് നൽകിയത്. എന്നാൽ, കാലാവധി കഴിഞ്ഞ് ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പ തുക അടച്ചില്ലെന്ന് അറിയാൻ കഴിഞ്ഞത്.
പിന്നീട് ബാങ്ക് മാനേജറായ ജോഷി മൂന്നു ലക്ഷം രൂപയുടെ ചെക്ക് തന്നെങ്കിലും ബാങ്കിൽ പണമില്ലാതെ മടങ്ങുകയാണ് ഉണ്ടായതെന്നും ബാങ്ക് മാനേജറുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വിജയകുമാർ മക്കിമല, അബ്രഹാം ആനച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.