മാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ രണ്ടുമാസത്തേക്ക് മാനന്തവാടി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2023 ഫെബ്രുവരി അവസാനം വരെയാണ് നിയന്ത്രണം.
നഗരസഭ, പൊലീസ്, റവന്യൂ, കെ.എസ്.ആർ.ടി.സി വകുപ്പുകളുടെ ചർച്ചയിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. റോഡ് പ്രവൃത്തികൾ നടന്നു വരുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, തഹസിൽദാർ എൻ.ജെ അഗസ്റ്റിൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ മാനേജർ, ഊരാളുങ്കൽ സൊസൈറ്റി എൻജിനീയർ എന്നിവർ സംബന്ധിച്ച യോഗത്തിലാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.