രാഹുൽ ഗാന്ധി എം.പി മാനന്തവാടി ജില്ല ആശുപത്രി സന്ദർശിക്കുന്നു

കോവിഡ് പ്രതിരോധം; ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം



മാനന്തവാടി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരന്ന ആരോഗ്യ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. ജില്ല ആശുപത്രിയിലെ ആർത്രോസ്കോപിക് സർജറി യൂനിറ്റി െൻറയും ഐ.സി.യു വെൻറിലേറ്ററി െൻറയും ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്. കോവിഡ് മഹാമാരിക്കെതിരെയുള്ള കേരളത്തി​െൻറ പോരാട്ടം മികച്ചതാണ്. മുൻനിരയിൽ അണിനിരക്കുന്ന ഡോക്ടർമാർ അടക്കമുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും നിസ്വാർഥമായ സേവനമാണ് നൽകുന്നത്.

കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായും രാഹുൽ പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു.

കെ.സി. വേണുഗോപാൽ എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ, പി.കെ. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. രാഹുൽ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആർത്രോസ്കോപിക് സർജറി യൂനിറ്റും ഐ.സി.യു വെൻറിലേറ്ററും സ്ഥാപിച്ചത്. ആർത്രോസ്കോപിക് സർജറി യൂനിറ്റിനായി 26.5 ലക്ഷം രൂപയും ഐ.സി.യു വെൻറിലേറ്ററിനായി 11.2 ലക്ഷവുമാണ് ചെലവിട്ടത്.

Tags:    
News Summary - Covid resistance; Rahul Gandhi congratulates health workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.