മാനന്തവാടി: എസ്.ഡി.പി.ഐ പ്രതിഷേധപ്രകടനത്തിനിടെ വിഡിയോ കാളിൽ ആശയവിനിമയം നടത്തുകയായിരുന്ന ബധിര മൂക യുവാവിന് മർദനമേറ്റതായി ആരോപണം.
ബസ്സ്റ്റാൻഡിനു സമീപം താമസിക്കുന്ന പാത്തിവയൽ സുബാഷാണ് (42) മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. എന്നാൽ, മർദനവുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് നേതാക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30ഓടെ മാനന്തവാടി ബസ്സ്റ്റാൻഡിനു സമീപമാണ് സുബാഷിന് മർദനമേറ്റത്. സുബാഷ് വിഡിയോ കാളിൽ വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ എസ്.ഡി.പി.ഐയുടെ പ്രകടനം ഇതുവഴി കടന്നുപോകുമ്പോഴാണ് പ്രവർത്തകർ മർദിച്ചതെന്ന് സുബാഷ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.