വയനാട് മെഡിക്കൽ കോളജിൽ സായാഹ്ന ഒ.പി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ട് ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോൾ
മാനന്തവാടി: ഡോക്ടർമാർ കൂട്ടമായി അവധിയിൽ പോയതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളജിലെ സായാഹ്ന ഒ.പി.യുടെ പ്രവർത്തനം നിലച്ചു. ജൂനിയർ ഡോക്ടർമാരായിരുന്നു സായാഹ്ന ഒ.പിയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഇവർ പി.ജി എൻട്രൻസ് പരീക്ഷ എഴുതുന്നതിനായാണ് ഈ മാസം 21 വരെ അവധിയിൽ പ്രവേശിച്ചത്.
ഒ.പി നിലച്ചതോടെ ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളും ഉയർന്നുതുടങ്ങിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്.
സായാഹ്ന ഒ.പി നിലച്ചതോടെ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറെ അധികമായി നിയമിച്ചിട്ടുണ്ട്. എന്നാലും രോഗികളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. അടിയന്തരമായി ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സമരത്തിനുള്ള പുറപ്പാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.