മാനന്തവാടി: കഴിഞ്ഞ ദിവസത്തെ ഹർത്താലുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് എസ്. മുനീറിനെയും സംഘടന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ 86 പേർ റിമാൻഡിൽ.
മാനന്തവാടി ഡി.വൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ 86 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക് ഒക്ടോബർ ഏഴുവരെ കണ്ണൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അക്രമ സംഭവങ്ങൾ ഉണ്ടായതിനുമാണ് അറസ്റ്റ്. മാനന്തവാടി ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധം ഡി.വൈ.എസ്.പി ഓഫിസിനു സമീപം പൊലീസ് തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
സംഘടനക്കെതിരെ നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായാണ് ജില്ല പ്രസിഡന്‍റിനെയും ഇപ്പോൾ പ്രവർത്തകരെയും അറസ്റ്റ് ചെയ്തതെന്നാണ് പോപുലർ ഫ്രണ്ടിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.