മാനന്തവാടി: പയ്യമ്പള്ളി ഊർപ്പള്ളിക്ക് സമീപം സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് പണംവെച്ച് ചീട്ടുകളിച്ച എട്ടംഗ സംഘത്തെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നും ഒരു ലക്ഷത്തോളം രൂപ പിടികൂടി.
പാണ്ടിക്കടവ് മുസ്‌ലിയാർ വീട്ടിൽ ഉസ്മാൻ (60), വാളാട് കതോട്ടപറമ്പിൽ വീട്ടിൽ രാജേഷ് (44), പള്ളിക്കൽ കാസിയാർ വീട്ടിൽ അബ്ദു റഹ്മാൻ (31), പാണ്ടിക്കടവ് ചക്കരത്തൊടി വീട്ടിൽ ജംഷീർ (34), തലപ്പുഴ തിണ്ടുമ്മൽ കൊല്ലങ്കൽ വീട്ടിൽ ഷിന്റോ (35), എടവക വീട്ടിച്ചാൽ കോലംവീട് റാഷിദ് ജുനൈദ് (31), പന്തിപ്പൊയിൽ മാങ്ങാനപെടിൽ വീട്ടിൽ ഷംസുദ്ധീൻ (41), കുഴിനിലം കോട്ടപ്പുറം വീട്ടിൽ സെയ്ദ് (52) എന്നിവരെയാണ് ക്ലേ ക്ലബ് റിസോർട്ടിൽനിന്നും അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 91640 രൂപയും പിടികൂടിയിട്ടുണ്ട്. മാനന്തവാടി എസ്.ഐ ബിജു ആന്റണി, പ്രബേഷനറി എസ്.ഐ വിഷ്ണുരാജ്, പനമരം എ.എസ്.ഐ സുനിൽ കുമാർ, മാനന്തവാടി എസ്.സി.പി.ഒ മാരായ എൻ. ബഷീർ, എം.ടി. സെബാസ്റ്റ്യൻ, സി.പി.ഒ മാരായ ജാസിം ഫൈസൽ, എം.എ. സുധീഷ്,അജീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ചീട്ടുകളി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.