മാനന്തവാടി: യുവാവിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ കഴിയാതായതോടെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം, ചേലൂർ, മണ്ണുണ്ടി, ഇരുമ്പുപാലം കോളനിക്കാർ ഭീതിയിൽ. ശനിയാഴ്ചയാണ് അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഞായറാഴ്ചയാണ് പടമലയിൽനിന്ന് ആന മണ്ണുണ്ടി കോളനി പ്രദേശത്തേക്ക് നീങ്ങിയത്.
ഇവിടെ രണ്ട് രാപ്പകലുകൾ തങ്ങിയ ആനയെ മയക്കുവെടി വെക്കാൻ ദ്രുതകർമസേനക്ക് ഇതുവരെ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു രാത്രിയും കോളനിവാസികൾ ഉറക്കമിളച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ആന ചൊവ്വാഴ്ച തോൽപെട്ടി റോഡിലെ ഇരുമ്പുപാലം കോളനിക്ക് സമീപത്തേക്ക് നീങ്ങിയത്. അവിടെയും മയക്കുവെടി വെക്കാൻ കഴിയാതായതോടെ ഇരുമ്പു കോളനിക്കാരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. വനംവകുപ്പ് ഇവിടെ രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.