സമൃദ്ധ ലക്ഷ്മി

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: ജില്ലക്ക്​ അഭിമാനമായി സമൃദ്ധ ലക്ഷ്മി

മാനന്തവാടി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ (കീം) ജില്ലയില്‍ ഒന്നാമതായി സമൃദ്ധ ലക്ഷ്മി. നിരവില്‍പുഴ പാതിരിമന്ദം പഞ്ചമിയിൽ അധ്യാപക ദമ്പതിമാരായ വിശ്വനാഥ​െൻറയും രാധയുടെയും മകളാണ്. സംസ്ഥാന തലത്തില്‍ 21ാം റാങ്ക് നേടിയാണ് ജില്ലയില്‍ ഒന്നാമതായത്. പാലാ ബ്രില്യന്‍സിലായിരുന്നു പരിശീലനം.

കണ്ണൂര്‍ ആലക്കോട് എന്‍.എസ്.എസ് ഹയർ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം. മാതാവ് ഇവിടെതന്നെ അധ്യാപികയാണ്. വിശ്വനാഥന്‍ ആലക്കോട് ഒറ്റത്തൈ ഗവ. യു.പിയിലെ അധ്യാപകനാണ്. സഹോദരി സ്‌നിഗ്ദ്ധ പ്രിയ ബി.എസ്‌സി പൂര്‍ത്തിയാക്കി. ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്കുള്ള ഒരുക്കത്തിലാണിപ്പോള്‍ സമൃദ്ധ.

Tags:    
News Summary - Engineering Entrance Examination: Samrudha Lakshmi is the pride of the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.