മാനന്തവാടി: വ്യക്തിവൈരാഗ്യം തീര്‍ക്കാനായി തൊഴിലുറപ്പ് മേറ്റിനെ പിരിച്ചുവിടുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതായി ആരോപണം. വെള്ളമുണ്ട പഞ്ചായത്ത് മഴുവന്നൂര്‍ വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റായിരുന്ന ജസീല ജലീലാണ് തന്നെ ചിലര്‍ ചേര്‍ന്ന് അപമാനിക്കുകയും നാട്ടില്‍ അപവാദപ്രചാരണം നടത്തുകയും ചെയ്യുന്നതായി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്. സഫലം കുടുംബശ്രീയില്‍ അംഗമായിരുന്ന തന്നെ മറ്റൊരാളുടെ നികുതി രശീതി ബാങ്കില്‍ വെച്ച് ജെ.എല്‍.ജി വായ്പയെടുത്തുവെന്ന പേരിലാണ് പുറത്താക്കിയത്. എന്നാല്‍, നികുതി രശീതി ഉടമയുടെ അനുവാദത്തോടെ സഫലം കുടുംബശ്രീയുടെ സെക്രട്ടറിയാണ് ബാങ്കിൽവെച്ച് വായ്പയെടുത്തത്. തന്നോടുള്ള മുന്വൈരാഗ്യത്തിെൻറ പേരില്‍ തന്നെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥികളായ മക്കള്‍ക്കുപോലും പുറത്തിറങ്ങാന്‍ പറ്റാത്തവിധത്തിലുള്ള പ്രചാരണം നടത്തുകയാണെന്നും ജസീലയും ഭര്‍ത്താവ് ജലീലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.