മാനന്തവാടി: കാട്ടിക്കുളം പനവല്ലി വെള്ളാഞ്ചേരിയിൽ കാട്ടാന ഭീതിവിതയ്ക്കുന്നു. കഴിഞ്ഞദിവസം രാത്രി കാട്ടാനയെ കണ്ട് വിരണ്ടോടിയ ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.
ജോലി കഴിഞ്ഞ് ആലത്തൂരിൽനിന്ന് വെള്ളാരംകുന്നിലെ വീട്ടിലേക്ക് മടങ്ങവെ കാട്ടാനയുടെ മുന്നിൽപെട്ട ബൈക്ക് യാത്രികൻ രാഹുൽ വില്ലയിൽ രാഹുൽബാബു (23) ആണ് ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. തൊട്ടുമുന്നിൽ കാട്ടാനയെ കണ്ട രാഹുൽ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന ഭാഗികമായി തകർത്തു.
ശബ്ദംകേട്ട് വനം വാച്ചർമാർ എത്തിയപ്പോഴേക്കും ആന കാട്ടിലേക്ക് തിരികെ പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ റൂട്ടിൽ കാട്ടാന ഓട്ടോ യാത്രികരെ ആക്രമിച്ചിരുന്നു. ഇതിൽ സ്ത്രീക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.