മാനന്തവാടി: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് മാനന്തവാടി കൃഷി അസി. ഡയറക്ടർ ഓഫിസിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. കാഷ്വൽ സ്വീപർ ഉഷയെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്. മുൻ കൃഷി അസി. ഡയറക്ടർ ബാബു അലക്സാണ്ടറിെൻറ സാമ്പത്തിക ഇടപാടുകളിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് 2018ൽ ഇവരെ പിരിച്ചുവിടാൻ കൃഷിവകുപ്പ് നിർദേശം നൽകി. എന്നാൽ, ഇതുവരെ ഇവർക്കെതിരെ നടപടിയുണ്ടായില്ല.
കഴിഞ്ഞ മൂന്നു വർഷമായി ഇവർ ഈ ഓഫിസിൽ ജോലി ചെയ്യുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തിരുന്നു. 13 വർഷമായി ഈ ഓഫിസിൽ കാഷ്വൽ സ്വീപറായാണ് ഉഷയുടെ ജോലി. നിയമനം സംബന്ധിച്ച് ഒരുരേഖയും ഈ ഓഫിസിൽ ഇല്ലെന്ന് പുതുതായി ചാർജ് ഏടുത്ത കൃഷി അസി. ഡയറക്ടർ കെ.കെ. രാമുണി കണ്ടെത്തുകയും ഇവരെ 2018ൽ പിരിച്ചുവിടണമെന്ന ഉത്തരവ് ശ്രദ്ധയിൽപെടുകയും നടപടിക്ക് ശിപാർശ ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.