വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ദ്യ​ത്തെ ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഡോ​ക്ട​ർ​മാ​ർ

വയനാട് മെഡിക്കല്‍ കോളജില്‍ ആദ്യത്തെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 49കാ​രി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നീ​ൻ എ​ൻ. കു​ട്ടി, ഡോ. ​കെ. സു​രേ​ഷ്, ഡോ. ​എം.​വി. ശ​ശി​കു​മാ​ർ, ഡോ. ​വ​രു​ൺ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ കെ. ​സു​വ​ർ​ണ, ടി. ​ച​ന്ദ​ൻ, ആ​ൽ​ബി കു​ര്യാ​ക്കോ​സ്, വി​നു കെ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ഴ്‌​സി​ങ് ടീം ​എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. രോ​​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സ്പോ​ണ്ടി​ലോ​ലി​സ്തെ​സി​സ് എ​ന്ന അ​സു​ഖം ഇ​വ​രു​ടെ ഞ​ര​മ്പു​ക​ളെ ഉ​ൾ​പ്പെ​ടെ ബാ​ധി​ച്ചി​രു​ന്നു. ന​ട്ടെ​ല്ലി​ലെ ഒ​രു ക​ശേ​രു​വി​ന് സ്ഥാ​നം തെ​റ്റു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഈ ​രോ​​ഗം യു​വ​തി​യു​ടെ നാ​ഡി​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ക​യും ച​ല​ന​ശേ​ഷി കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - First spine surgery successful at Wayanad Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.