സിമിയും മക്കളും മാനന്തവാടി താലൂക്ക് ഓഫിസിനു മുന്നിൽ

പ്രളയ പുനരധിവാസം കടലാസിൽ; സിമിക്കും മക്കൾക്കും കിടപ്പാടം അന്യം

മാനന്തവാടി: പ്രളയ പുനരധിവാസ വാഗ്ദാന ഫയൽ കടലാസിൽ ഉറങ്ങുമ്പോൾ നിർധന യുവതിയുടെയും മക്കളുടെയും കിടപ്പാടം എന്ന സ്വപ്നം വൃഥാവിലാവുന്നു. വാളാട്, പുളിമൂട്ടിൽ സിമിക്ക് 2018ലെ പ്രളയത്തിലാണ് വീടും സ്ഥലവും നഷ്​ടമായത്. പ്രളയ പുനരധിവാസത്തി​െൻറ ഭാഗമായി അധികൃതർ ഇവർക്ക് മാനന്തവാടി നഗരസഭയിലെ പാലാകുളിയിൽ 12 സെൻറ് സ്ഥലവും വീടും കണ്ടെത്തി. രജിസ്ട്രേഷൻ ഫീസ് കഴിച്ച് എട്ടുലക്ഷം രൂപയാണ് സ്ഥലമുടമക്ക് നൽകാനുള്ളത്.

സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് 2019ൽ കരാർ ഒപ്പുവെച്ചെങ്കിലും സ്ഥലം ഉടമക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പണം കൈമാറിയിട്ടില്ല. ഇവരുടെ ഭർത്താവ് ഷിജു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത്. വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കുട്ടികളെ മാനന്തവാടിയിലെ സ്കൂളിലേക്ക് മാറ്റി ചേർക്കുകയും ചെയ്തു.

പണം ലഭിക്കാതായതോടെ ഉടമ കരാർ റദ്ദാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വീട് ലഭിക്കാതെ മറ്റു മാർഗമില്ലെന്നും മക്കളുമായി ഭീതിയിലാണ് ഷെഡിനുള്ളിൽ കഴിയുന്നതെന്നും സിമി പറഞ്ഞു. പ്രളയ പുനരധിവാസത്തിനായി കോടികൾ ചെലവഴിച്ചുവെന്ന് അവകാശപ്പെടുമ്പോഴാണ് യുവതിയും രണ്ട് കുട്ടികളും അന്തിയുറങ്ങാൻ ഇടം തേടി ഓഫിസുകൾ കയറിയിറങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.