മാനന്തവാടി: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് വിതരണം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പാര്ക്ക്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്കോം ഇൻറര്‍നെറ്റ് ഡിജിറ്റല്‍ സറ്റുഡിയോ ഉടമ അഞ്ചുകുന്ന് സ്വദേശി കണക്കാശേരി വീട്ടില്‍ റിയാസാണ് (33) അറസ്റ്റിലായത്.
അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വേണ്ടിയും മറ്റുമാണ് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ തയാറാക്കിയ വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു.
ഇത്തരത്തില്‍ 2500ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാൾ നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. എസ്.ഐ രവീന്ദ്രന്, എ.എസ്.ഐമാരായ കെ. മോഹന്‍ദാസ്, എ. നൗഷാദ്, സി.പി.ഒ ജിന്‍സ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.