മാനന്തവാടി: അറ്റകുറ്റപണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച മുതൽ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങൾക്ക് അനുമതിയില്ല. കഴിഞ്ഞ മാസം 26ാം തീയതി മുതലാണ് അറ്റകുറ്റപണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപണികൾക്കായി സർക്കാർ അനുവദിച്ചത്.
ഈ തുക ഉപയോഗിച്ചാണ് രണ്ട് പ്രളയത്തോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായ പാൽച്ചുരം റോഡ് താൽക്കാലികമായി നന്നാക്കിയത്. നിലവിലെ അറ്റകുറ്റപണികൾ അന്തിമ ഘട്ടത്തിലാണ്.
പാൽച്ചുരം അടച്ചതിനു ശേഷം പേര്യ ചുരം വഴിയാണ് വാഹനങ്ങൾ കണ്ണൂർ ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്. പണി പൂർണമായും പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ ചരക്ക് വാഹനങ്ങൾക്ക് പാൽച്ചുരത്തിലൂടെ ഓടാൻ അനുമതി നൽകുകയുള്ളൂ.
അതിനിടെ, അറ്റകുറ്റപ്പണികൾ നടക്കുന്ന പാൽച്ചുരം പാതയിൽ നിരോധനം മറികടന്ന് രാത്രി കാലങ്ങളിൽ ചെങ്കൽ കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വാഹനങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. പാൽച്ചുരം റോഡ് താൽക്കാലികമായി നന്നാക്കിയെന്നല്ലാതെ തകർന്ന സുരക്ഷാഭിത്തികൾ പുനർ നിർമിച്ചിട്ടില്ല. മാനന്തവാടി - മട്ടന്നൂർ വിമാനത്താവള നാലുവരി പാതയുമായി ബന്ധപ്പെട്ട് പാൽച്ചുരം നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.