മാനന്തവാടി: സാധാരണക്കാരന്റെ വാഹനം റോഡിലിറങ്ങണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് അനുശാസിക്കുന്ന നിയമങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്താൻ ജാഗ്രത പാലിക്കുന്ന ഉദ്യോഗസ്ഥർ സർക്കാർ വാഹനം എന്ത് നിയമലംഘനം കാണിച്ചാലും കണ്ടില്ലെന്ന് നടിക്കുന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ് ഒരു വർഷമായി ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്നത്. KL 12 G 45 20 സൈലോ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 2021 ജൂലൈ 25 ന് അവസാനിച്ചതാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് വാഹനം.
നിയമം ലംഘിച്ച് ഒരു വർഷത്തിലധികമായി ഓടുന്ന ഈ വാഹനം ഇതുവരെ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകാത്തതിൽ ദുരൂഹതയുണ്ട്. ഈ വാഹനം അപകടം സംഭവിച്ചാൽ ഇരകൾക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സർക്കാർ വാഹനമായതിനാൽ പൊലീസ് ഈ വാഹനം പരിശോധിക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.