മാനന്തവാടി: കോവിഡ് ബാധിച്ച് ജീവനക്കാരി മരിച്ച സംഭവത്തിൽ ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിൽ. മാനന്തവാടിയിൽ ജില്ല ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ മേപ്പാടി റിപ്പൺ സ്വദേശിനി അശ്വതിയാണ് (24) മരിച്ചത്. വൃക്കരോഗിയായ അശ്വതിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ 10 കി.മീ. ദൂരം മാത്രമുള്ള തേറ്റമലയിലെ അമ്മാവെൻറ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
അവിടെനിന്ന് ജോലിക്ക് വരുകയായിരുന്നു പതിവ്. എന്നാൽ, ഇവരുടെ അസുഖം കണക്കാക്കാതെ ബത്തേരിയിലെ വൈറോളജി ലാബിലേക്ക് വർക്കിങ് അറേജ്മെൻറിൽ അധികൃതർ നിയമിച്ചു. ഒരു അസുഖവും ഇല്ലാത്ത മറ്റ് രണ്ട് ടെക്നീഷ്യൻമാർ ഉണ്ടെന്നിരിക്കെയാണ് രോഗിയായ ഈ ജീവനക്കാരിയെ മാറ്റിയതെന്ന് പരാതി ഉയർന്നു. ആരോഗ്യവകുപ്പിന്റെ നടപടിയിൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
ബസ് യാത്രക്കിടെയാണ് അശ്വതിക്ക് കോവിഡ് പിടിപെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു. രണ്ട് ദിവസത്തോളമായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് സെൻററിലായിരുന്നു. തിങ്കളാഴ്ച രാവിലെ രോഗം കൂടിയതിനാൽ േകാഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദുഃഖമാണ്. അശ്വതിയുടെ വേര്‍പാടില്‍ കുടുംബത്തിെൻറ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.