മാനന്തവാടി: വനത്തിനുള്ളില്‍ മനുഷ്യതലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. കാട്ടിക്കുളം ചങ്ങലഗേറ്റ് കുറുക്കന്മൂല റോഡരികിലെ വനത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. തൃശിലേരി ഫോറസ്റ്റ് സെക്ഷന്‍ കീഴിലെ ഓലിയോട് റിസര്‍വ് വന വിഭാഗത്തിലെ കുറുക്കന്മൂല വനത്തിലാണിത്. വനം വകുപ്പിനുവേണ്ടി തേക്ക് മുറിക്കുന്ന തൊഴിലാളികളാണ് തലയോട്ടി കണ്ടത്. തുടര്‍ന്ന് തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്ത് തന്നെ പഴക്കമുള്ള ഷര്‍ട്ടും, മദ്യകുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. തൊട്ടടുത്ത മരത്തിനുമുകളില്‍ തൂങ്ങിക്കിടക്കുന്ന മുണ്ടുമുണ്ട്. സൂചനകള്‍ അനുസരിച്ച് തൂങ്ങിമരിച്ച പുരുഷന്റേതാണ് അസ്ഥികൂടമെന്നാണ് പൊലീസ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.