മാനന്തവാടി: ലോക്സഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയമസഭ മണ്ഡലത്തിൽ പോളിങ് ശതമാനം 73.10. 2,01,383 വോട്ടർമാരിൽ 1,47,2 18 പേർ വോട്ട് രേഖപ്പെടുത്തി. 173 പോളിങ് കേന്ദ്രങ്ങളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 142ാം നമ്പർ ബൂത്തായ നല്ലൂർ നാട് ഗവ. എൽ.പി സ്കൂളിലാണ് 83.55 ശതമാനം. 918 വോട്ടർമാരുള്ളതിൽ 767 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി.
ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 90ാം നമ്പർ ബൂത്തായ അയിലമൂല നാഷനൽ എൽ.പി സ്കൂളിലും 62.5 ശതമാനം. 1207 വോട്ടർമാരിൽ 749 പേർ വോട്ട് രേഖപ്പെടുത്തി.
ബൂത്ത് നമ്പർ 27 ജി.യു.പി തലപ്പുഴയിൽ 81.40 ശതമാനം, ബൂത്ത് നമ്പർ 36 ജി.എച്ച്.എസ് തോൽപ്പെട്ടിയിൽ 81.96 ശതമാനം എന്നിവ ഉയർന്ന പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളാണ്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെ വോട്ടെടുപ്പ് നടന്ന 24ാം നമ്പർ പോളിങ് സ്റ്റേഷനായ കൈതക്കൊല്ലി ജി.എൽ.പിയിൽ 80.14 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഇവിടെ 1083 വോട്ടർമാരിൽ 848 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി. വോട്ടുതന്ത്രങ്ങളുടെ സാങ്കേതിക തകരാറും നടപടി ക്രമങ്ങളിലെ കാലതാമസവും കാരണം വോട്ടെടുപ്പ് ദിനത്തിൽ രാത്രി ഏഴു മണിക്കും 12 കേന്ദ്രങ്ങളിലായി 844 പേർ വോട്ട് രേഖപ്പെടുത്താനായി കാത്തുനിൽക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.