മാനന്തവാടി: മോട്ടോർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ ആംബുലൻസുകളിൽ മിന്നൽ പരിശോധന നടത്തി. അനുവദനീയമായതിലും കൂടുതൽ ലൈറ്റുകൾ, ഹോണുകൾ, നിരോധിത കൂളിങ് ഫിലിമുകൾ എന്നിവ വ്യാപകമായി ആംബുലൻസുകളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജില്ലയിലെ വിവിധ ആശുപത്രി പരിസരങ്ങളിൽ എ.എം.വി.ഐമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
17ഓളം വാഹനങ്ങൾ പരിശോധിച്ചു. എഴു വാഹനങ്ങളിൽ പല തരത്തിലുള്ള അപാകതകൾ കണ്ടെത്തി. റോഡ് നികുതി അടക്കാത്തതും സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. രോഗികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിരുന്നു. വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് വയനാട് ആർ.ടി.ഒ (എൻഫോഴ്സ്മെൻറ്) കെ.കെ. സുരേഷ്കുമാർ, ആർ.ടി.ഒയുടെ ചാർജുള്ള സാജു ബക്കർ എന്നിവർ അറിയിച്ചു. അതേസമയം രാത്രികളിൽ ആഡംബര വാഹനങ്ങളിൽനിന്നുള്ള അമിത ലൈറ്റുകൾ കാരണം സർവിസ് നടത്താൻ കഴിയുന്നില്ലെന്നും ഇതിനാലാണ് കൂടുതലായി ലൈറ്റുകൾ ഉപയോഗിക്കേണ്ടിവരുന്നതെന്നും നടപടി പ്രതിഷേധാർഹമാണെന്നും ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.