മാനന്തവാടി: മൂന്നുദിവസം 10 പൊലീസ് മേധാവികൾ ഒന്നിച്ചും ഒറ്റക്കും ചോദ്യം ചെയ്തിട്ടും വയനാട്ടിൽ പിടിയിലായ മാവോവാദികളായ ചന്ദ്രുവിൽനിന്നും ഉണ്ണിമായയിൽനിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് സൂചന. കൽപറ്റ എ.ആർ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്.
അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിട്ടുള്ളത്. ഞായറാഴ്ച കാലാവധി അവസാനിക്കും. ഇതുവരെ തെളിവെടുപ്പ് നടത്താൻ പൊലീസിനായിട്ടില്ല. വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കൊയിലാണ്ടിയിൽ പിടിയിലായ അനീഷ് ബാബുവിനെ ഇവർക്കൊപ്പമിരുത്തി ചോദ്യംചെയ്യാൻ പൊലീസ് ശ്രമിക്കുന്നതായി സൂചനയുണ്ട്.
അതിനിടെ കേരളത്തിലെ മാവോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തെലങ്കാന സ്വദേശി നൽഗൊണ്ട ഹനുമന്ത എന്ന ഗണേഷ് ഉത്കയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഇയാൾ പല തവണ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണ്. ഛത്തിസ്ഗഢിൽ സജ്ജയ് ദീപക് റാവു പിടിയിലായതോടെ പശ്ചിമഘട്ട സോണിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.തമിഴ്നാട് ക്യൂ ബ്രാഞ്ച്, കർണാടക മാവോയിസ്റ്റ് വിരുദ്ധ സേനകൾക്ക് പിന്നാലെ തെലങ്കാന, ആന്ധ്ര, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള പൊലീസും പിടിയിലായവരെ ചോദ്യംചെയ്യാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.