മാനന്തവാടി: ഇരുവൃക്കകളും നഷ്ടപ്പെട്ട തരുവണ സ്വദേശിയായ ജാഫര്‍ സാദിഖ് (22) വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമതികളില്‍നിന്ന് സഹായം തേടുന്നു. ചെറുപ്രായത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം ഉമ്മയാണ് കൂലിപ്പണി ചെയ്ത് സാദിഖിനെ വളര്‍ത്തി ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഹാഷിമി ബിരുദം വരെ പഠിപ്പിച്ചത്. തുടര്‍ന്ന് ചെറിയ രീതിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിയുന്നത്. വൃക്ക മാറ്റിവെക്കലിനായി ഉമ്മയെ പരിശോധിച്ചപ്പോള്‍ അവരുടെ വൃക്കക്കും തകരാറ് കണ്ടെത്തി. ഇതോടെ പകരം വൃക്ക കണ്ടെത്തി ശസ്ത്രക്രിയ നടത്താന്‍ 25 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബം.
അഞ്ച് സെന്റ് ഭൂമിയും അതിലൊരു ചെറിയ വീടും മാത്രമുള്ള കുടുംബം ഇത്രയും ഭീമമായ തുക കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലാണ്. കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചേര്‍ന്ന് ജാഫര്‍ സാദിഖ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതായും ഉദാരമതികള്‍ അകമഴിഞ്ഞ സഹായം നല്‍കണമെന്നും വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ ഇതിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍-17960200002117, IFSC-FDRL00017, ഗൂഗ്ള്‍ പേ, ഫോണ്‍ പേ നമ്പര്‍-8590670214. പി.കെ. അമീന്‍, കെ.കെ.സി. മൈമൂന, കെ.സി. അലി, കെ.ടി. മമ്മൂട്ടി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.