മാനന്തവാടി: കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ. എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്‍ നിവേദനം നൽകി. നിലവിൽ യാത്രക്കാരായും കൺസഷൻ, റിസർവേഷൻ ആവശ്യങ്ങൾക്കും വരുന്ന വിദ്യാർഥികളും രോഗികളും ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് ദിവസവും ഡിപ്പോയിലെത്തുന്നത്. ചളിക്കുഴിയിലും മറ്റും തെന്നി വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. വരുമാനത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നതാണ് മാനന്തവാടി ഡിപ്പോ. ഡിപ്പോ യാർഡിലെ കുഴികളിൽ ചാടി ലീഫ് പൊട്ടുന്നത് കാരണം ഗ്രാമീണ മേഖലയിലേക്കടക്കമുള്ള സർവിസുകൾ മുടങ്ങുന്നത് പൊതുജനങ്ങളെയും വിദ്യാർഥികളെയും വലക്കുന്നു.
പ്രശ്നത്തിന് താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്നാണ് സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. ജില്ല പ്രസിഡന്റ് കെ.ജെ റോയ്, യൂണിറ്റ് ഭാരവാഹികളായ കെ. ജാഫർ, സി.എസ്. പ്രമോദാസ്, എം.സി. അനിൽ കുമാർ , ബി.ടി. നൗഫൽ, ലുക്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.