മാനന്തവാടി: റോഡിന് നടുവിലെ കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടക്കെണിയൊരുക്കുന്നു. മാനന്തവാടി-തവിഞ്ഞാൽ റോഡിൽ ചുട്ടക്കടവ് ശുദ്ധജല പദ്ധതിയിൽനിന്ന് നൂറ് മീറ്റർ മാറി സ്വകാര്യ കോട്ടേജിന് മുന്നിലെ നേരിയ വളവിലാണ് ആഴ്ചകളായി കുഴി രൂപപ്പെട്ടത്. മഴ ആരംഭിച്ചതോടെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്.
വളവ് കൂടി ആയതിനാൽ പെട്ടെന്ന് എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാനന്തവാടി പോസ്റ്റോഫിസ് ജങ്ഷൻ മുതൽ ചെറുപുഴ വരെ രണ്ട് കി.മീ. ദൂരം രണ്ട് കോടി രൂപ മുടക്കി ടാറിങ് നടത്തിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടേയുള്ളൂ. അര മണിക്കൂർ പ്രവൃത്തി കൊണ്ട് കുഴി അടക്കാൻ കഴിയുമെന്നിരിക്കെ ഒരു അപകടം ഉണ്ടായാലേ അധികൃതരുടെ കണ്ണ് തുറക്കൂ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.