മാനന്തവാടി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കൻ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി.
മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40) മാതാവ് പാത്തുമ്മക്കുമാണ് (75) പരിക്കേറ്റത്. പാത്തുമ്മ ഗുരുതര പരിക്കോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ സക്കീനയുടെ ഭർത്താവ് അബ്ദുറഹ്മാനെതിരെ (54) വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പിവടി കൊണ്ട് ആദ്യം തലക്കടിച്ച ഭർത്താവ് മാതാവ് തടയാൻ ചെന്നപ്പോൾ അവരുടേയും തലക്കടിച്ചതായി സക്കീന പറഞ്ഞു. താഴെവീണ അവരെ പലതവണ മർദിച്ചതായും സക്കീന പരാതിപ്പെട്ടു. തുടർന്ന് അയൽവാസികളെത്തിയാണ് ഇരുവരേയും വയനാട് മെഡിക്കൽ കോളജിലെത്തിച്ചത്.
ഗുരുതര പരിക്കേറ്റ സക്കീനയുടെ മാതാവ് പാത്തുമ്മയെ പിന്നീട് വിദഗ്ധ ചികിത്സാർഥം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. മാനന്തവാടി സി.ഐ അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.