ഓണക്കാലം കൊയ്ത്തുകാലം; മാനന്തവാടി ഡിപ്പോക്ക് റെക്കോഡ് കലക്ഷൻ

മാ​ന​ന്ത​വാ​ടി: ഓ​ണ​ക്കാ​ല സ​ർ​വി​സ് വ​രു​മാ​ന ഇ​ന​ത്തി​ൽ കെ.​എ​സ്. ആ​ർ.​ടി.​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ നോ​ർ​ത്ത് സോ​ണി​ൽ നാ​ലാം സ്ഥാ​ന​ത്ത്.

കോ​വി​ഡി​ന് മു​മ്പ് സം​സ്ഥാ​ന​ത്ത് ത​ന്നെ വ​രു​മാ​ന ഇ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഡി​പ്പോ​യാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി​യി​ലേ​ത്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ വ​രു​മാ​ന​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​സം​ഭ​വി​ച്ചു. പി​ന്നീ​ട് ഡി​പ്പോ​യി​ലെ പ്ര​തി​ദി​ന ശ​രാ​ശ​രി വ​രു​മാ​നം 10 നും 11 ​ല​ക്ഷ​ത്തി​നു​മി​ട​യി​ലാ​യി​രു​ന്നു. ഉ​ത്രാ​ട​ദി​ന​ത്തി​ൽ 15,06,690 രൂ​പ വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ക്കു​ക​യും 105 ശ​ത​മാ​നം ടാ​ർ​ഗ​റ്റ് ക​ര​സ്ഥ​മാ​ക്കാ​നും ക​ഴി​ഞ്ഞു.

ഓ​ണാ​വ​ധി അ​വ​സാ​നി​ച്ച 23 ന് 14,62,785 ​വ​രു​മാ​ന ഇ​ന​ത്തി​ൽ ല​ഭി​ക്കു​ക​യും 102.05 ശ​ത​മാ​നം ടാ​ർ​ഗ​റ്റ് അ​ച്ചീ​വ് ചെ​യ്യാ​നും സാ​ധി​ച്ചു. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടു​ന്ന നോ​ർ​ത്ത് സോ​ണി​ലാ​ണ് 79 ഷെ​ഡ്യൂ​ളു​ക​ളു​ള്ള മാ​ന​ന്ത​വാ​ടി ഡി​പ്പോ അ​ഭി​മാ​ന നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ഇ​തോ​ടൊ​പ്പം കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ചി​രു​ന്ന മാ​ന​ന്ത​വാ​ടി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സും വ്യാ​ഴാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ 11.30 മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​സൂ​രു​വി​ൽ​നി​ന്ന് തി​രി​ക്കും.

വൈ​കീ​ട്ട് 6.45 ന് ​കു​ട്ട വ​ഴി മൈ​സൂ​രു​വി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ക​യും പി​റ്റേ ദി​വ​സം രാ​വി​ലെ 6.45ന് ​ബാ​വ​ലി വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും തി​രി​ക്കും.

അ​തേ​സ​മ​യം, ചെ​റി​യ ഒ​രു മ​ഴ പെ​യ്താ​ൽ​പോ​ലും ച​ളി​ക്കു​ള​മാ​യി മാ​റു​ന്ന ഡി​പ്പോ യാ​ർ​ഡാ​ണ് നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ദു​രി​ത​മാ​കു​ന്ന​ത്.

Tags:    
News Summary - Mananthavadi KSRTC Depo Record Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.