മാനന്തവാടി: പടിഞ്ഞാറത്തറയില്‍ മാവോവാദി സംഘമെത്തിയതായി പ്രദേശവാസിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറത്തറ പേരാലിന് സമീപം മൂന്നംഗ ആയുധധാരികളായ മാവോവാദി സംഘമെത്തിയതായി പ്രദേശവാസിയായ അഷറഫ് പറയുന്നത്. തോട്ടത്തില്‍ കാടുവെട്ടിക്കൊണ്ടിരിക്കെ ഭക്ഷണവും പണവും മൊബൈലും ആവശ്യപ്പെട്ടതായി ഇയാൾ പറയുന്നു. സമീപവാസിയായ താന്‍ പണിക്ക് വന്നതിനാല്‍ കൈയില്‍ ഒന്നുമില്ലെന്ന് അറിയിച്ചതോടെ സംഘം മടങ്ങിയതായി അഷ്‌റഫ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് കല്‍പറ്റ എ.എസ്.പി അജിത്ത് കുമാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാവോവാദികൾ എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.