മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ യുവാവിന്റെ വൃഷണം മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നല്ലൂർനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി ചികിത്സപ്പിഴവു മൂലം അവയവങ്ങൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
യുവാവിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുംകര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. സി.പി. ശശിധരൻ, ബ്രാൻ അലി, ഷിൽസൻ മാത്യു, ജെൻസി ബിനോയി, നാസർ തുറക്ക, വർഗീസ് കിഴക്കേപറമ്പിൽ, ജീസസ് ജോൺ, മൊയ്തു മുതുവോടൻ, ജോഷി വാണാക്കുടി, ടി.എം. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.