മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വയോധിക ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായി സൂചന. എന്നാൽ, സ്ഥിരീകരിക്കാൻ അന്വേഷണസംഘം തയാറായിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) മുഖംമൂടിധാരികളുടെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്.
മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ തോട്ടങ്ങൾ, വീടുകൾ, കുളങ്ങൾ, പുഴ എന്നിവിടങ്ങളിൽ അരിച്ചുപെറുക്കിയിരുന്നു. പ്രതികൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന നിഗമനത്തിൽ പനമരം മുതൽ നെല്ലിയമ്പം, നടവയൽ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ ഗുണം ലഭിച്ചിരുന്നില്ല.
പ്രദേശവാസികളായ നിരവധിപേരെ െപാലീസ് ഇതിനോടകം ചോദ്യംചെയ്തു. പൊലീസ് നായ് സഞ്ചരിച്ച വീടിന് പിറകുവശത്തെ തോട്ടം, പോസ്റ്റ്േമാർട്ടം നടത്തിയ ഫോറൻസിക് ഡോക്ടർമാരുടെ ടീം തിങ്കളാഴ്ച വിശദ പരിശോധനക്ക് വിധേയമാക്കി. എന്നാൽ, മഴ പെയ്തതിനാൽ പരിശോധനയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. അതേസമയം, കൊലപാതകം ചെയ്ത വ്യക്തി ഇടതു ൈകയനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം. അതിനിടെ, കൊലപാതകം നടന്ന വീട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സന്ദർശിച്ചു. പ്രതികളെ പിടികൂടാത്ത നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രസ്താവനകളുമായി രംഗത്തുവന്നുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.