മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടിട്ട് ശനിയാഴ്ച ഒരു മാസം തികഞ്ഞിട്ടും പ്രതികളെ കുറിച്ച് തുമ്പുപോലും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ജൂൺ ഒമ്പതിന് രാത്രിയാണ് പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്.
മരിക്കുന്നതിനുമുമ്പ് പത്മാവതി മുഖാവരണ ധാരികളായ രണ്ടുപേരാണ് ആക്രമിച്ചതെന്ന് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിലുള്ള വിപുലമായ സംഘം അന്വേഷണം തുടങ്ങിയത്. ജയിലിൽനിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.
നെല്ലിയമ്പത്ത് വീട് വാടകക്കെടുത്ത പൊലീസ് പ്രദേശത്തുകാരുടെ വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. സി.സി.ടി.വികൾ പരിശോധിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായിട്ടല്ല.
ഇതോടെ ശാസ്ത്രീയ അന്വേഷണത്തെയാണ് പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്. അതേസമയം, പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.